2009, മേയ് 10, ഞായറാഴ്‌ച

വാര്‍ഷികവും യാത്രയയപ്പും (2009 മാര്‍ച്ച് 30 തിങ്കളാഴ്ച്)

കോലൊളമ്പ് എ.എം.എല്‍.പി സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി.ഇ.വി.ലീല ടീച്ചര്‍ക്ക് യാത്രയയപ്പു നല്‍കി.


കാര്യപരിപാടികള്‍
കാലത്തു 10 മണിക്ക് : പ്രാര്‍ഥന
സ്വാഗതം : അന്‍വര്‍ സല്‍മ
അദ്ധ്യക്ഷന്‍ : ശ്രീ.അബ്ദുറസാഖ്.എം (പി.ടി.എ. പ്രസിഡണ്ട്)
ഉദ്ഘാടനം : ശ്രീ.ദ്വാരകനാഥന്‍(വാര്‍ഡ് മെമ്പര്‍)
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം : ശ്രീ.കെ.വി.അബൂബക്കര്‍
തുടര്‍ന്ന് റിപ്പോര്‍ട്ടവതരിപ്പിച്ചു. സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി.ഇ.വി.ലീല ടീച്ചര്‍ക്ക് നാട്ടിലെ പൌരപ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ടീച്ച
റുടെ മറുപടി പ്രസംഗത്തോടെ സെഷന്‍ അവസാനിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികള്‍ അരങ്ങേറി.

2009, മേയ് 4, തിങ്കളാഴ്‌ച

കാബേജും കോളിഫ്ലവറും കോലൊളമ്പില്‍

കോലൊളമ്പിലെ മാടക്കാട്ടില്‍ ഇബ്രാഹീം ടെറസ്സില്‍ വിളയിച്ചെടുത്ത കാബേജും കോളിഫ്ലവറും.

സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ കേരള മുഖേന വിതരണം ചെയ്ത തൈകള്‍ ഉപയോഗിച്ചാണ്' വിളയിച്ചെടുത്തത്.തൈകള്‍ നട്ട് 50 ദിവസത്തിനുള്ളില്‍ കോളിഫ്ലവര്‍ വിരിയും.60 ദിവസത്തിനുള്ളില്‍ കാബേജ് ഉണ്ടായിത്തുടങ്ങും.ജൈവവള പ്രയോഗത്തിന്‍ ഊന്നല്‍ നല്‍കിയായിരുന്നു കൃഷി.കൃഷി ഓഫീസര്‍ അബ്ദുജബാറിന്റെ നിരന്തര പ്രോത്സാഹനവും ലഭിച്ചു.

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

അന്‍സാര്‍ ഫെസ്റ്റ് 2009


അന്‍സാര്‍ സ്ക്കൂളിന്റെ വാര്‍ ഷികം 2009 ജനുവരി 31 ന് കാലത്ത് 10.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണിക്ക് അവസാനിച്ചു.

പരിപാടികള്‍
ഉദ്ഘാടന സമ്മേളനം:
പ്രാര്‍ത്ഥന :
സ്വാഗതം : കെ.പി.ഒ ബുഷ്റ
(പി.ടി.എ.വൈസ് പ്രസിഡന്റ്)
റിപ്പോര്‍ട്ട് : രുഗ്മിണി ടീച്ചര്‍
(പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍ : കെ. അലി
(ട്രസ്റ്റ് ചെയര്‍മാന്‍)
ഉദ്ഘാടനം : ബഹു:പി.വി.മോഹനന്‍
(റിട്ട.ജില്ലാ വിദ്യഭ്യാസ ഓഫീസര്‍)
അവാര്‍ഡ് ദാനം : അഡ്വ .കെ.പി.മുഹമ്മദ് ഷാഫി
(മലപ്പുറം ജില്ലാ നോട്ടറി)
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം:
സി.എസ്.പണിക്കര്‍
(പത്രാധിപര്‍, നവകം മാസിക)

കുട്ടികളോടും രക്ഷിതാക്കളോടും:
മുഹമ്മദലി മാസ്റ്റര്‍
(ബാല സാഹിത്യകാരന്‍)

നന്ദി:എ.ന്‍. അബൂബക്കര്‍
(ട്രസ്റ്റ് സെക്രട്ടറി)

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളായ
വെല്‍ക്കം ഡാന്‍സ്
ഒപ്പന
നാടകം
സംഗീതശില്‍പം
മ്യൂസിക്കല്‍ ഡിസ്'പ്ലേ
ഗാനങ്ങള്‍
മാര്‍ച്ചിങ്ങ് സോംഗ്
മോണോ ആക്ട്
മൈം
കോല്‍ക്കളി
ടാബ്ലോ
ആക്ഷന്‍ സോംഗ്
കോലാട്ടം തുടങ്ങീ പരിപാടികള്‍ അരങ്ങേറി


പരിപാടികളുടെ തല്‍സമയ സംപ്രേഷണം സ്ക്കൂള്‍ സൈറ്റില്‍ www.ansarschool.net ല്‍ ലഭ്യമാക്കി.


2009, ഫെബ്രുവരി 7, ശനിയാഴ്‌ച

കോലൊളമ്പ് സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം


കോലൊളമ്പ്: എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ കോലൊളമ്പില്‍ 13 വാര്‍ഡിലെ സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 07.02.2009 ശനിയാഴ്ച് കാലത്ത് 11.00 മണിക്ക് ശ്രീമതി.വി.എന്‍.ദേവകി ടീച്ചര്‍ (പ്രസിഡന്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്) നിര്‍വ്വഹിച്ചു. ദ്വാരകനാഥന്‍ അധ്യഷത വഹിച്ചു.ഫാത്തിമ്മ കുഞ്ഞന്‍ സ്വാഗതവും,ഏ.പി.സുലോചന റിപ്പോര്‍ട്ടും വായിച്ചു.
തുടര്‍ന്ന് മാബ്ര സുബ്രഹ്മണ്യന്‍ (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍) ,കെ.വി.അബൂബക്കര്‍,പി.വി.മുഹമ്മദ്,സുബ്രഹ്മണ്യന്‍.പി.സി(V.E.O),പുഷ്പ(L.V.E.O)എന്നിവര്‍ സംസാരിച്ചു.വി.പി.തങ്കമണി നന്ദി പ്രകാശിപ്പിച്ചു.

2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

BSE Sensex Stock Ticker

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ഈദ് ആഘോഷങ്ങള്‍

കോലൊളമ്പ് : sio കോലൊളമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു. പെരുന്നാള്‍ നമസ്ക്കാരാനന്തരം മസ്ജിദുറഹ്മ പള്ളി അങ്കണത്തില്‍ നടന്ന മത്സരപരിപാടികള്‍ എന്‍.മൊയ്തുപ്പ ഉദ്ഘാടനം ചെയ്തു. കമ്പവലി,ഉറിയടി,കസേരക്കളി,സ്പോട്ട് ക്വിസ് എന്നീ മത്സരങ്ങള്‍ നടത്തി. കമ്പവലിയില്‍ യാഹു ആന്റ് ടീം, ഉറിയടിയില്‍ സ്വാലിഹ്, കസേര കളിയില്‍ അഫ്'സല്‍ എന്നിവര്‍ ഒന്നാമതെത്തി. sio ഏരിയാ സെക്രട്ടറി അലിസാബിക്ക്, യൂണിറ്റ് പ്രസിഡണ്ട് മിസ്'ഹബ്, ജോബിന്‍, സലാഹ്, നിയാസ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഏവര്‍ക്കും ഓണാശംസകള്‍

റംസാന്‍ ആശംസകള്‍





2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഇതു ഞങ്ങളുടെ സ്വന്തം കായല്‍



2008, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം (Worm Composting)


പല രീതിയിലും നമ്മുക്ക് മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാം.

1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.

കോലൊളമ്പിലെ ഒരു മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം.


മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae)
ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.

നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :

വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 1.Mal
വായിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ 2.PDF Malayalam

റെയിന്‍ ഷെല്‍ട്ടര്‍ (Rain Shelter)

മഴക്കാലത്തും ഇനി പച്ചക്കറി കൃഷി ചെയ്യാം

എടപ്പാള്‍: എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി കോലൊളമ്പ് നടുക്കാട്ടില്‍ എന്‍.അബൂബക്കറിന്റെ വീട്ടില്‍ നിര്‍മ്മിച്ച ആന്റി യു.വി റെയിന്‍ ഷെല്‍ട്ടര്‍.

പ്രത്യേകതകള്‍ :

1)അള്‍ട്രാവയലറ്റ് രശ്മിയെ തടഞ്ഞു കൊണ്ട് കൂടുതല്‍ ഈര്‍പ്പവും, ചൂടും നിലനിര്‍ത്തുന്ന ആന്റി യു.വി ഷീറ്റാണിതിന്റെ പ്രധാന ഘടകം.



2)ഏതു കാലത്തും കര്‍ഷകനു കൃഷി ചെയ്യാന്‍‍ സാധിക്കും.



3)കൂടുതല്‍ ഫലങ്ങള്‍ കുറച്ചു സ്ഥലത്തു കൃഷി ചെയ്യാം.

വെള്ളം സ്പ്രേ ചെയ്യുന്നു


ഉണ്ടാക്കുന്ന വിധം:



മുള,കലുങ്ക്,ഇരുമ്പ് പൈപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന പന്തല്‍ ,അതിനു മുകളില്‍ യു.വി. ഷീറ്റ് വിരിക്കുക.(7മീറ്റര്‍ നീളം,5.5 മീറ്റര്‍ വീതിയുള്ള ഷീറ്റാണ്' ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വില:2000രൂപ).ആവശ്യമുള്ള വെള്ളം നല്‍കാന്‍ എല്ലാ ഭാഗത്തു നിന്നും സ്'പ്രേ ചെയ്യണം.കോഴി,താറാവ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ഭാഗത്തും വല കെട്ടുക. ചൂടുകാലത്ത് അമിതമായ ചൂടില്‍ നിന്നും ചെടികളെ സംരക്ഷിക്കാന്‍ മുകളില്‍ തണല്‍ വലവിരിച്ചു കൊടുക്കണം.നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.


സ്'മരണിക പ്രകാശനവും സാംസ്കാരിക സമ്മേളനവും

കോലൊളമ്പ് ദേശത്തിന്റെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ ചലനങ്ങള്‍ മത മഹിത മൂല്യങ്ങള്‍ എന്നിവ തൊട്ടുണര്‍ത്തി ഗതകാല ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്ന "ഗ്രാമപൈതൃകം" എന്ന സംഷിപ്ത ചരിത്ര സാക്ഷ്യത്തിന്റെ പ്രകാശനവും സാംസ്ക്കാരിക സമ്മേളനവും ആഗസ്റ്റ് 27 ബുധനാഴ്ച് വൈകുന്നേരം 4 മണിക്ക് കോലൊളമ്പ് മദ്രസാ പരിസരത്ത് നടത്തുന്നു. പരിപാടിയില്‍ ആദ്യന്തം സംബന്ധിക്കാന്‍ സാദരം ക്ഷണിക്കുന്നു.


എന്ന്,കണ്‍വീനര്‍
പരിപാടികള്‍
പ്രാര്‍ത്ഥന : ബഹു:റഫീഖ് സഅദി
സ്വാഗതം : ബഹു:സിദ്ധീഖ് മൗലവി അയിലക്കാട്
(ചെയര്‍മാന്‍, പ്രസിദ്ധീകരണസമിതി)
അധ്യക്ഷന്‍ : ബഹു:കെ.എം.മുഹമ്മദ് കാസിം കോയ
(മെമ്പര്‍ കേരള ഹജ്ജ് കമ്മിറ്റി)
ഉദ്ഘാടനം
: ബഹു:മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി
(കേരള പിന്നോക്ക സമുദായ കമ്മീഷന്‍ മെമ്പര്‍)
പ്രകാശനം : ബഹു:എന്‍.നന്ദകുമാര്‍
(ചെയര്‍മാന്‍, കേരള ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍)
സ്വീകര്‍ത്താവും മുഖ്യപ്രഭാഷണവും: ബഹു:ആലങ്കോട് ലീലാകൃഷ്'ണന്‍
ആശംസകള്‍ :
ശ്രീ.പി.പത്മനാഭന്‍
(പ്രസിഡന്റ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
ശ്രീ.കെ.ബാവ സാഹിബ്
(മഹല്ല്' സെക്രട്ടറി)
ശ്രീ.ടി.പി.കൃഷ്ണന്‍കുട്ടി നായര്‍
ശ്രീ.എന്‍.അബൂബക്കര്‍
(മുന്‍ മഹല്ല്' സെക്രട്ടറി)
ശ്രീ.വി.ബി.കോലൊളമ്പ്
(കവി)
ശ്രീ.കെ.വി.മുഹമ്മദാലി
റമദാന്‍ കിറ്റ് വിതരണം : ബഹു:കെ.വി.അബ്ബാസ് സാഹിബ്

നന്ദി : ബഹു:വി.അബ്ദുല്ലക്കുട്ടി സാഹിബ്‌.


2008, മേയ് 18, ഞായറാഴ്‌ച

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം മെയ് 13 ചൊവ്വ 2.30 ന് അന്‍സാര്‍ അങ്കണത്തില്‍ വെച്ചു നടന്നു.ജാതിമതഭേദമന്യേ നിരവധി നാട്ടുകാര്‍ പങ്കെടുത്തു.


പരിപാടികള്‍
സ്വാഗതം: എന്‍.അബൂബക്കര്‍
‍അദ്ധ്യക്ഷന്‍: വി.അബ്ദുല്‍ഖാദര്‍
ഉദ്ഘാടനം : സി.പി.മുഹമ്മദ് ഉമരി
വിഷയം : "സുരക്ഷിത സമൂഹം "
മുഖ്യപ്രഭാഷണം : നാസര്‍ ചെറുകര
വിഷയം : "സുഭദ്ര കുടുംബം "
പ്രഭാഷണം : ലൈല ടീച്ചര്‍
‍ആശംസകള്‍ :
മാമ്പ്ര സുബ്രഹ്മണ്യന്‍
(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
ടി.വി.ഗീത
(ഗ്രാമ പഞ്ചായത്ത് മെമ്പര്‍)
കെ.വി.അബൂബക്കര്‍
‍പി.അബ്ദുസ്സലാം
കവിത:
വി.ബി. കോലൊളമ്പ്
സമാപനം:
വി.സൈനുദ്ധീന്‍
(ഖത്തീബ് മസ്ജിദുറഹ്മ)
നന്ദി:
കെ.അലി
തുടങ്ങിയവര്‍ പങ്കെടുത്തു.

2008, മേയ് 17, ശനിയാഴ്‌ച

കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനവും പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും

കോലൊളമ്പ് ജി.യു.പി സ്ക്കൂളിലെ കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനവും
പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും





2008 മെയ് 12 തിങ്കള്‍ വൈകീട്ട് 5 മണി
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി) നിര്‍വഹിച്ചു.

കോലൊളമ്പ് DESK (ഡവലപ്മെന്റ് ആന്റ് എജുക്കേഷണല്‍ സൊസൈറ്റി)ന്റെ കീഴിലാണ് സ്കൂളിന് വേണ്ട കമ്പ്യൂട്ടറുകള്‍ നല്‍കിയത്.
കാര്യപരിപാടി
സ്വാഗതം : ശ്രീ.പി.അബ്ദുറഹിമാന്‍
(സെക്രട്ടറി, Desk)
അദ്ധ്യക്ഷന്‍ : ശ്രീ.പി.പത്മനാഭന്‍
(പ്രസിഡന്റ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
കര്‍മ്മ പദ്ധതികളുടെ വിശദീകരണം: ശ്രീ.കെ.വി.അബൂബക്കര്‍
(പ്രസിഡന്റ്, Desk)
കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം
ഗുരുജനങ്ങളെ ആദരിക്കല്‍
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി)
ആശംസകള്‍:
അഡ്വ: പി.പി.മോഹന്‍ദാസ്
(സെക്രട്ടറി, CPI(M) എടപ്പാള്‍ LC)
ശ്രീ. മാമ്പ്ര സുബ്രഹ്മണ്യന്‍
(ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. പി.വി.ദ്വാരകനാഥന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ. ചുള്ളിയില്‍ രവീന്ദ്രന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
( AEO എടപ്പാള്‍)
ഡോ: എം.അബ്ദു
ശ്രീ.സിദ്ധീഖ് മൗലവി അയിലക്കാട്
(ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് അഗതി മന്ദിരം)
ശ്രീ. കെ.അലി
(കോലൊളമ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്)
നന്ദി :
ശ്രീ. ഇ.രാജന്‍
(ഹെഡ്മാസ്റ്റര്‍)

2008, മേയ് 2, വെള്ളിയാഴ്‌ച

കോലൊളമ്പ് മടയില്‍ കോളിലെ ഒരു കൃഷിക്കാഴ്'ച