2008, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം (Worm Composting)


പല രീതിയിലും നമ്മുക്ക് മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാം.

1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.

കോലൊളമ്പിലെ ഒരു മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം.


മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae)
ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.

നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :

വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 1.Mal
വായിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ 2.PDF Malayalam

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ചെറിയ രീതിയിൽ എങ്ങനെ മണ്ണിര കമ്പോസ്റ്റ് നിർമിക്കാം? അതായത് ചെറിയ പ്ലാസ്റ്റിക്‌ വീപ്പകളിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം സാധ്യമാകുമോ ?എന്ക്കിൽ എങ്ങനെ