2008, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

റെയിന്‍ ഷെല്‍ട്ടര്‍ (Rain Shelter)

മഴക്കാലത്തും ഇനി പച്ചക്കറി കൃഷി ചെയ്യാം

എടപ്പാള്‍: എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി കോലൊളമ്പ് നടുക്കാട്ടില്‍ എന്‍.അബൂബക്കറിന്റെ വീട്ടില്‍ നിര്‍മ്മിച്ച ആന്റി യു.വി റെയിന്‍ ഷെല്‍ട്ടര്‍.

പ്രത്യേകതകള്‍ :

1)അള്‍ട്രാവയലറ്റ് രശ്മിയെ തടഞ്ഞു കൊണ്ട് കൂടുതല്‍ ഈര്‍പ്പവും, ചൂടും നിലനിര്‍ത്തുന്ന ആന്റി യു.വി ഷീറ്റാണിതിന്റെ പ്രധാന ഘടകം.



2)ഏതു കാലത്തും കര്‍ഷകനു കൃഷി ചെയ്യാന്‍‍ സാധിക്കും.



3)കൂടുതല്‍ ഫലങ്ങള്‍ കുറച്ചു സ്ഥലത്തു കൃഷി ചെയ്യാം.

വെള്ളം സ്പ്രേ ചെയ്യുന്നു


ഉണ്ടാക്കുന്ന വിധം:



മുള,കലുങ്ക്,ഇരുമ്പ് പൈപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന പന്തല്‍ ,അതിനു മുകളില്‍ യു.വി. ഷീറ്റ് വിരിക്കുക.(7മീറ്റര്‍ നീളം,5.5 മീറ്റര്‍ വീതിയുള്ള ഷീറ്റാണ്' ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വില:2000രൂപ).ആവശ്യമുള്ള വെള്ളം നല്‍കാന്‍ എല്ലാ ഭാഗത്തു നിന്നും സ്'പ്രേ ചെയ്യണം.കോഴി,താറാവ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ഭാഗത്തും വല കെട്ടുക. ചൂടുകാലത്ത് അമിതമായ ചൂടില്‍ നിന്നും ചെടികളെ സംരക്ഷിക്കാന്‍ മുകളില്‍ തണല്‍ വലവിരിച്ചു കൊടുക്കണം.നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല: