2009, ജൂലൈ 28, ചൊവ്വാഴ്ച

എസ്‌.എസ്‌.എ സൈക്കിള്‍വിതരണം തുടങ്ങി

കോലൊളമ്പ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച്‌ എസ്‌.എസ്‌.എ നടപ്പിലാക്കുന്ന സൈക്കിളുകളുടെ വിതരണം എടപ്പാള്‍ ബി.ആര്‍.സിക്കു കീഴില്‍ കോലൊളമ്പ്‌ ഗവ. യു.പി സ്‌കൂളില്‍(27 ജൂലൈ 2009 ന്) നടന്നു.

അഞ്ചാംക്ലാസിലെ പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യമായി സൈക്കിളുകള്‍ നല്‍കുന്ന പദ്ധതിയുടെ എടപ്പാള്‍ ബി.ആര്‍.സിതല ഉദ്‌ഘാടനം മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി യാണ്‌ നിര്‍വഹിച്ചത്‌.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പദ്‌മനാഭന്‍ അധ്യക്ഷത വഹിച്ചു. കോലൊളമ്പ്‌ സ്‌കൂളിലെ 32 വിദ്യാര്‍ഥിനികള്‍ക്കാണ്‌ സൈക്കിളുകള്‍ നല്‍കിയത്‌.

എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ലാബും മന്ത്രി ഉദ്‌ഘാടനംചെയ്‌തു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങള്‍ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി വിതരണംചെയ്‌തു. എ.ഇ.ഒ കെ.കെ. വിനോദിനി, എസ്‌.എസ്‌.എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. ഗീതാഭായ്‌, പഞ്ചായത്തംഗങ്ങളായ ടി.വി. ഗീത, എം.പി. ദേവിദാസ്‌, പി.വി. ദ്വാരകാനാഥന്‍, എ. ശോഭന, ബി.പി.ഒ എം.കെ. മുഹമ്മദ്‌സിദ്ദീഖ്‌, പ്രധാനാധ്യാപകന്‍ ഇ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.