2009, നവംബർ 16, തിങ്കളാഴ്‌ച

നമ്മുക്കും ഉണ്ടാക്കാം ബാറ്ററി(മച്ചിങ്ങ ബാറ്ററി)

നൌഷിര്‍ അലിയുടെ പുതിയ കണ്ടു പിടുത്തം

മജ്'ലിസ് എക്സ്പോ '09(14/11/2009 ഐ.എസ്.എസ്.പൊന്നാനി) ല്‍ പ്രദര്‍ശിപ്പിച്ച മച്ചിങ്ങ കൊണ്ടുള്ള ബാറ്ററി.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക....www.noushirali.blogspot.com

മച്ചിങ്ങ കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലോക്ക്

മച്ചിങ്ങ കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ലൈറ്റ്

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ ഊര്‍ജിതശ്രമം നടത്തും - മന്ത്രി പാലോളി

കോലൊളമ്പ്:പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുതകുന്ന നൂതന പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപംനല്‍കിവരികയാണെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു.

പൊന്നാനി ബ്ലോക്ക്‌ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരകര്‍ഷകസംഘം കോലൊളമ്പ്‌ ജി.യു.പി സ്‌കൂളില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി അധ്യക്ഷത വഹിച്ചു. നല്ല ക്ഷീരകര്‍ഷകന്‍ കെ.വി. അബൂബക്കറെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പദ്‌മനാഭന്‍ എടപ്പാള്‍, എ. ചാത്തപ്പന്‍ തവനൂര്‍, ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടി, എം. സുബ്രഹ്മണ്യന്‍, പടിക്കല്‍ ജ്യോതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. സുദര്‍ശനന്‍, ഉഷാമണി, കെ. കൃഷ്‌ണദാസ്‌, എ. ശോഭന, പി.വി. ദ്വാരകാനാഥന്‍, പി.വി. ഗീത, പി. ജയന്തകുമാര്‍, ഡോ. അനിത പ്രസാദ്‌, സി.എ. പുഷ്‌പരാജ്‌, പത്തില്‍ അഷറഫ്‌, ഗീതാകുമാരി, വി. സുരിജ, കെ.വി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു നത്തില്‍ മുഹമ്മദ്‌ മാടക്കാട്ടേല്‍, കിടാവ്‌ ഇനത്തില്‍ കുഞ്ഞമ്മു നെല്ലിക്കല്‍, കന്നുകുട്ടികള്‍ ഇനത്തില്‍ ബാലന്‍ പാറക്കാട്ടേല്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയായി സുലൈഖ വലിയകത്തിനെ തിരഞ്ഞെടുത്തു. എസ്‌.സി വിഭാഗത്തില്‍ എം.വി. അടിമയാണ്‌ സ്ഥാനം നേടിയത്‌.

ക്ഷീരവികസന സെമിനാറില്‍ എന്‍.എന്‍. ഗോപി, ഗീതാകുമാരി, എം.എം. അബ്ദുള്‍കബീര്‍, വി. സുരിജ, കെ. ചന്ദ്രന്‍, പ്രേമകുമാരി, എം. അച്യുതന്‍, എം.വി. ബാലകൃഷ്‌ണന്‍, കെ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കരത്തറ-കോലൊളമ്പ്‌ റോഡ്‌ ടെന്‍ഡര്‍ ആയി.പണി ആരംഭിച്ചു

കോലൊളമ്പ്: നാട്ടുകാരുടെ മുറവിളികള്‍ക്കും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും കാരണമായ എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ-കോലൊളമ്പ്‌ റോഡിന്‌ ഒടുവില്‍ ശാപമോക്ഷം.

സംസ്ഥാനസര്‍ക്കാരിന്റെ 'വിഷന്‍-2010' പദ്ധതിയനുസരിച്ച്‌ 95 ലക്ഷംരൂപയ്‌ക്ക്‌ റോഡ്‌ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു.

3.6 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുന്നതിനായി കഴിഞ്ഞവര്‍ഷം ഗ്രാമപ്പഞ്ചായത്ത്‌ വീതികൂട്ടാനാരംഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന വീതികൂട്ടല്‍ പലരുടെയും അനുവാദമില്ലാതെയും ചിലരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുമാണ്‌ നടത്തിയതെന്ന്‌ ആരോപണമുയരുകയും തര്‍ക്കങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിവെക്കുകയും ചെയ്‌തതാണ്‌. ഓംബുഡ്‌സ്‌മാനിലും ഇതുസംബന്ധിച്ച പരാതികള്‍ എത്തി.

എന്നാല്‍ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ 'വിഷന്‍-2010' പ്രകാരം പി.ഡബ്ല്യു.ഡിയില്‍നിന്ന്‌ അനുവദിച്ച ഒരുകോടിരൂപ റോഡിനായി മാറ്റിവെക്കുകയും പഞ്ചായത്ത്‌ ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുകയും ചെയ്‌തു. ഇതനുസരിച്ചാണ്‌ ഇപ്പോള്‍ അഞ്ചരമീറ്റര്‍ വീതിയില്‍ രണ്ട്‌ പാലവും 600 മീറ്റര്‍ ഡ്രൈനേജുമടക്കം പണിനടത്താനുള്ള ഭരണ-സാങ്കേതിക അനുമതികള്‍ ലഭിച്ചത്‌. പണിതീര്‍ത്ത്‌ റോഡ്‌ പഞ്ചായത്തിനുതന്നെ കൈമാറാനാണ്‌ കരാര്‍,

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

അബൂബക്കറിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു.......

കോലൊളമ്പ്: കോലൊളമ്പ് കടവത്ത് നിന്നും ഇതാ... ഒരു ഹെലികോപ്റ്റര്‍....
സി.വി.അബൂബക്കര്‍ നിര്‍മ്മിച്ചെടുത്ത ഹെലികോപ്റ്റര്‍...അബൂബക്കര്‍ ഹെലികോപ്റ്റ്റില്‍...
നാടിന്റെ വിവിധ ഭാഗത്ത് നിന്നും നിരവധി ആളുകള്‍ ഹെലികോപ്റ്റര്‍ കാണാന്‍ വന്നു കൊണ്ടിരിക്കുന്നു.
ഏഷ്യാനെറ്റിലും മറ്റു പത്ര മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥാനം പിടിച്ചിരിക്കുന്നു....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

കര്‍ഷകരെ ആദരിച്ചു.

കോലൊളമ്പ്:ചിങ്ങം 1 കര്‍ഷകദിനത്തില്‍ ആഗസ്റ്റ് 17-2009 എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചകോലൊളമ്പിലെ കര്‍ഷകര്‍....

മികച്ച കര്‍ഷകരെ കൃഷി ഓഫീസര്‍ അബ്ദുജബ്ബാറിന്റെ സാന്നിധ്യത്തില്‍ പൊന്നാട അണിയിക്കുകയുംഒപ്പം അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.

2009, ജൂലൈ 28, ചൊവ്വാഴ്ച

എസ്‌.എസ്‌.എ സൈക്കിള്‍വിതരണം തുടങ്ങി

കോലൊളമ്പ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച്‌ എസ്‌.എസ്‌.എ നടപ്പിലാക്കുന്ന സൈക്കിളുകളുടെ വിതരണം എടപ്പാള്‍ ബി.ആര്‍.സിക്കു കീഴില്‍ കോലൊളമ്പ്‌ ഗവ. യു.പി സ്‌കൂളില്‍(27 ജൂലൈ 2009 ന്) നടന്നു.

അഞ്ചാംക്ലാസിലെ പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യമായി സൈക്കിളുകള്‍ നല്‍കുന്ന പദ്ധതിയുടെ എടപ്പാള്‍ ബി.ആര്‍.സിതല ഉദ്‌ഘാടനം മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി യാണ്‌ നിര്‍വഹിച്ചത്‌.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പദ്‌മനാഭന്‍ അധ്യക്ഷത വഹിച്ചു. കോലൊളമ്പ്‌ സ്‌കൂളിലെ 32 വിദ്യാര്‍ഥിനികള്‍ക്കാണ്‌ സൈക്കിളുകള്‍ നല്‍കിയത്‌.

എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ലാബും മന്ത്രി ഉദ്‌ഘാടനംചെയ്‌തു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങള്‍ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി വിതരണംചെയ്‌തു. എ.ഇ.ഒ കെ.കെ. വിനോദിനി, എസ്‌.എസ്‌.എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. ഗീതാഭായ്‌, പഞ്ചായത്തംഗങ്ങളായ ടി.വി. ഗീത, എം.പി. ദേവിദാസ്‌, പി.വി. ദ്വാരകാനാഥന്‍, എ. ശോഭന, ബി.പി.ഒ എം.കെ. മുഹമ്മദ്‌സിദ്ദീഖ്‌, പ്രധാനാധ്യാപകന്‍ ഇ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

2009, മേയ് 10, ഞായറാഴ്‌ച

വാര്‍ഷികവും യാത്രയയപ്പും (2009 മാര്‍ച്ച് 30 തിങ്കളാഴ്ച്)

കോലൊളമ്പ് എ.എം.എല്‍.പി സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി.ഇ.വി.ലീല ടീച്ചര്‍ക്ക് യാത്രയയപ്പു നല്‍കി.


കാര്യപരിപാടികള്‍
കാലത്തു 10 മണിക്ക് : പ്രാര്‍ഥന
സ്വാഗതം : അന്‍വര്‍ സല്‍മ
അദ്ധ്യക്ഷന്‍ : ശ്രീ.അബ്ദുറസാഖ്.എം (പി.ടി.എ. പ്രസിഡണ്ട്)
ഉദ്ഘാടനം : ശ്രീ.ദ്വാരകനാഥന്‍(വാര്‍ഡ് മെമ്പര്‍)
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം : ശ്രീ.കെ.വി.അബൂബക്കര്‍
തുടര്‍ന്ന് റിപ്പോര്‍ട്ടവതരിപ്പിച്ചു. സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി.ഇ.വി.ലീല ടീച്ചര്‍ക്ക് നാട്ടിലെ പൌരപ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ടീച്ച
റുടെ മറുപടി പ്രസംഗത്തോടെ സെഷന്‍ അവസാനിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികള്‍ അരങ്ങേറി.

2009, മേയ് 4, തിങ്കളാഴ്‌ച

കാബേജും കോളിഫ്ലവറും കോലൊളമ്പില്‍

കോലൊളമ്പിലെ മാടക്കാട്ടില്‍ ഇബ്രാഹീം ടെറസ്സില്‍ വിളയിച്ചെടുത്ത കാബേജും കോളിഫ്ലവറും.

സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ കേരള മുഖേന വിതരണം ചെയ്ത തൈകള്‍ ഉപയോഗിച്ചാണ്' വിളയിച്ചെടുത്തത്.തൈകള്‍ നട്ട് 50 ദിവസത്തിനുള്ളില്‍ കോളിഫ്ലവര്‍ വിരിയും.60 ദിവസത്തിനുള്ളില്‍ കാബേജ് ഉണ്ടായിത്തുടങ്ങും.ജൈവവള പ്രയോഗത്തിന്‍ ഊന്നല്‍ നല്‍കിയായിരുന്നു കൃഷി.കൃഷി ഓഫീസര്‍ അബ്ദുജബാറിന്റെ നിരന്തര പ്രോത്സാഹനവും ലഭിച്ചു.

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

അന്‍സാര്‍ ഫെസ്റ്റ് 2009


അന്‍സാര്‍ സ്ക്കൂളിന്റെ വാര്‍ ഷികം 2009 ജനുവരി 31 ന് കാലത്ത് 10.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണിക്ക് അവസാനിച്ചു.

പരിപാടികള്‍
ഉദ്ഘാടന സമ്മേളനം:
പ്രാര്‍ത്ഥന :
സ്വാഗതം : കെ.പി.ഒ ബുഷ്റ
(പി.ടി.എ.വൈസ് പ്രസിഡന്റ്)
റിപ്പോര്‍ട്ട് : രുഗ്മിണി ടീച്ചര്‍
(പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍ : കെ. അലി
(ട്രസ്റ്റ് ചെയര്‍മാന്‍)
ഉദ്ഘാടനം : ബഹു:പി.വി.മോഹനന്‍
(റിട്ട.ജില്ലാ വിദ്യഭ്യാസ ഓഫീസര്‍)
അവാര്‍ഡ് ദാനം : അഡ്വ .കെ.പി.മുഹമ്മദ് ഷാഫി
(മലപ്പുറം ജില്ലാ നോട്ടറി)
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം:
സി.എസ്.പണിക്കര്‍
(പത്രാധിപര്‍, നവകം മാസിക)

കുട്ടികളോടും രക്ഷിതാക്കളോടും:
മുഹമ്മദലി മാസ്റ്റര്‍
(ബാല സാഹിത്യകാരന്‍)

നന്ദി:എ.ന്‍. അബൂബക്കര്‍
(ട്രസ്റ്റ് സെക്രട്ടറി)

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളായ
വെല്‍ക്കം ഡാന്‍സ്
ഒപ്പന
നാടകം
സംഗീതശില്‍പം
മ്യൂസിക്കല്‍ ഡിസ്'പ്ലേ
ഗാനങ്ങള്‍
മാര്‍ച്ചിങ്ങ് സോംഗ്
മോണോ ആക്ട്
മൈം
കോല്‍ക്കളി
ടാബ്ലോ
ആക്ഷന്‍ സോംഗ്
കോലാട്ടം തുടങ്ങീ പരിപാടികള്‍ അരങ്ങേറി


പരിപാടികളുടെ തല്‍സമയ സംപ്രേഷണം സ്ക്കൂള്‍ സൈറ്റില്‍ www.ansarschool.net ല്‍ ലഭ്യമാക്കി.


2009, ഫെബ്രുവരി 7, ശനിയാഴ്‌ച

കോലൊളമ്പ് സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം


കോലൊളമ്പ്: എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ കോലൊളമ്പില്‍ 13 വാര്‍ഡിലെ സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 07.02.2009 ശനിയാഴ്ച് കാലത്ത് 11.00 മണിക്ക് ശ്രീമതി.വി.എന്‍.ദേവകി ടീച്ചര്‍ (പ്രസിഡന്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്) നിര്‍വ്വഹിച്ചു. ദ്വാരകനാഥന്‍ അധ്യഷത വഹിച്ചു.ഫാത്തിമ്മ കുഞ്ഞന്‍ സ്വാഗതവും,ഏ.പി.സുലോചന റിപ്പോര്‍ട്ടും വായിച്ചു.
തുടര്‍ന്ന് മാബ്ര സുബ്രഹ്മണ്യന്‍ (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍) ,കെ.വി.അബൂബക്കര്‍,പി.വി.മുഹമ്മദ്,സുബ്രഹ്മണ്യന്‍.പി.സി(V.E.O),പുഷ്പ(L.V.E.O)എന്നിവര്‍ സംസാരിച്ചു.വി.പി.തങ്കമണി നന്ദി പ്രകാശിപ്പിച്ചു.