2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ ഊര്‍ജിതശ്രമം നടത്തും - മന്ത്രി പാലോളി

കോലൊളമ്പ്:പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുതകുന്ന നൂതന പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപംനല്‍കിവരികയാണെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു.

പൊന്നാനി ബ്ലോക്ക്‌ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരകര്‍ഷകസംഘം കോലൊളമ്പ്‌ ജി.യു.പി സ്‌കൂളില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി അധ്യക്ഷത വഹിച്ചു. നല്ല ക്ഷീരകര്‍ഷകന്‍ കെ.വി. അബൂബക്കറെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പദ്‌മനാഭന്‍ എടപ്പാള്‍, എ. ചാത്തപ്പന്‍ തവനൂര്‍, ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടി, എം. സുബ്രഹ്മണ്യന്‍, പടിക്കല്‍ ജ്യോതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. സുദര്‍ശനന്‍, ഉഷാമണി, കെ. കൃഷ്‌ണദാസ്‌, എ. ശോഭന, പി.വി. ദ്വാരകാനാഥന്‍, പി.വി. ഗീത, പി. ജയന്തകുമാര്‍, ഡോ. അനിത പ്രസാദ്‌, സി.എ. പുഷ്‌പരാജ്‌, പത്തില്‍ അഷറഫ്‌, ഗീതാകുമാരി, വി. സുരിജ, കെ.വി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു നത്തില്‍ മുഹമ്മദ്‌ മാടക്കാട്ടേല്‍, കിടാവ്‌ ഇനത്തില്‍ കുഞ്ഞമ്മു നെല്ലിക്കല്‍, കന്നുകുട്ടികള്‍ ഇനത്തില്‍ ബാലന്‍ പാറക്കാട്ടേല്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയായി സുലൈഖ വലിയകത്തിനെ തിരഞ്ഞെടുത്തു. എസ്‌.സി വിഭാഗത്തില്‍ എം.വി. അടിമയാണ്‌ സ്ഥാനം നേടിയത്‌.

ക്ഷീരവികസന സെമിനാറില്‍ എന്‍.എന്‍. ഗോപി, ഗീതാകുമാരി, എം.എം. അബ്ദുള്‍കബീര്‍, വി. സുരിജ, കെ. ചന്ദ്രന്‍, പ്രേമകുമാരി, എം. അച്യുതന്‍, എം.വി. ബാലകൃഷ്‌ണന്‍, കെ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കരത്തറ-കോലൊളമ്പ്‌ റോഡ്‌ ടെന്‍ഡര്‍ ആയി.പണി ആരംഭിച്ചു

കോലൊളമ്പ്: നാട്ടുകാരുടെ മുറവിളികള്‍ക്കും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും കാരണമായ എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ-കോലൊളമ്പ്‌ റോഡിന്‌ ഒടുവില്‍ ശാപമോക്ഷം.

സംസ്ഥാനസര്‍ക്കാരിന്റെ 'വിഷന്‍-2010' പദ്ധതിയനുസരിച്ച്‌ 95 ലക്ഷംരൂപയ്‌ക്ക്‌ റോഡ്‌ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു.

3.6 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുന്നതിനായി കഴിഞ്ഞവര്‍ഷം ഗ്രാമപ്പഞ്ചായത്ത്‌ വീതികൂട്ടാനാരംഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന വീതികൂട്ടല്‍ പലരുടെയും അനുവാദമില്ലാതെയും ചിലരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുമാണ്‌ നടത്തിയതെന്ന്‌ ആരോപണമുയരുകയും തര്‍ക്കങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിവെക്കുകയും ചെയ്‌തതാണ്‌. ഓംബുഡ്‌സ്‌മാനിലും ഇതുസംബന്ധിച്ച പരാതികള്‍ എത്തി.

എന്നാല്‍ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ 'വിഷന്‍-2010' പ്രകാരം പി.ഡബ്ല്യു.ഡിയില്‍നിന്ന്‌ അനുവദിച്ച ഒരുകോടിരൂപ റോഡിനായി മാറ്റിവെക്കുകയും പഞ്ചായത്ത്‌ ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുകയും ചെയ്‌തു. ഇതനുസരിച്ചാണ്‌ ഇപ്പോള്‍ അഞ്ചരമീറ്റര്‍ വീതിയില്‍ രണ്ട്‌ പാലവും 600 മീറ്റര്‍ ഡ്രൈനേജുമടക്കം പണിനടത്താനുള്ള ഭരണ-സാങ്കേതിക അനുമതികള്‍ ലഭിച്ചത്‌. പണിതീര്‍ത്ത്‌ റോഡ്‌ പഞ്ചായത്തിനുതന്നെ കൈമാറാനാണ്‌ കരാര്‍,

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

അബൂബക്കറിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു.......

കോലൊളമ്പ്: കോലൊളമ്പ് കടവത്ത് നിന്നും ഇതാ... ഒരു ഹെലികോപ്റ്റര്‍....
സി.വി.അബൂബക്കര്‍ നിര്‍മ്മിച്ചെടുത്ത ഹെലികോപ്റ്റര്‍...അബൂബക്കര്‍ ഹെലികോപ്റ്റ്റില്‍...
നാടിന്റെ വിവിധ ഭാഗത്ത് നിന്നും നിരവധി ആളുകള്‍ ഹെലികോപ്റ്റര്‍ കാണാന്‍ വന്നു കൊണ്ടിരിക്കുന്നു.
ഏഷ്യാനെറ്റിലും മറ്റു പത്ര മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥാനം പിടിച്ചിരിക്കുന്നു....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

കര്‍ഷകരെ ആദരിച്ചു.

കോലൊളമ്പ്:ചിങ്ങം 1 കര്‍ഷകദിനത്തില്‍ ആഗസ്റ്റ് 17-2009 എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചകോലൊളമ്പിലെ കര്‍ഷകര്‍....

മികച്ച കര്‍ഷകരെ കൃഷി ഓഫീസര്‍ അബ്ദുജബ്ബാറിന്റെ സാന്നിധ്യത്തില്‍ പൊന്നാട അണിയിക്കുകയുംഒപ്പം അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.