2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അപ്പാരല്‍ പാര്‍ക്കിന് ശിലാ സ്ഥാപനം നടത്തി

കോലൊളമ്പ് : കോലൊളമ്പ് കിന്‍ഫ്ര റൂറല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം (12/08/2010 വ്യാഴം വൈകീട്ട് 4.00 മണിക്ക്) വ്യവസായ മന്ത്രി എളമരം കരീം നിര്‍വ്വഹിച്ചു.കോലൊളമ്പ് ഗവ. യുപി സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ ഉല്‍സവാന്തരീക്ഷത്തിലായിരുന്നു പരിപാടികള്‍.ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് അറിയിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ സന്ദേശം സദസ്സില്‍ വായിച്ചു.

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മനാഭന്‍ അധ്യക്ഷതവഹിച്ചു. കിന്‍ഫ്ര എം.ഡി എസ്. രാംനാഥ്, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ദേവകിഅന്തര്‍ജനം, ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. നന്ദകുമാര്‍, കെ. ദേവിക്കുട്ടി, മാമ്പ്ര സുബ്രഹ്മണ്യന്‍, കെ. കൃഷ്ണദാസ്, പി.വി. ദ്വാരകാനാഥന്‍, അഡ്വ. പി.പി. മോഹന്‍ദാസ്, കെ.എന്‍. ഉദയന്‍, ജെ. കൃഷ്ണകുമാര്‍, സി. രാമകൃഷ്ണന്‍, ഇ. ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ പി.പി. മൂസക്കുട്ടി, എം.പി. കുട്ടന്‍നായര്‍, കെ. വിജയന്‍, ജന. മാനേജര്‍ കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ആശംസ വേദിയില്‍ വായിച്ചു.

2010, ജനുവരി 19, ചൊവ്വാഴ്ച

മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രം


കോലൊളമ്പ് : മടയില്‍ കോളില്‍ മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രത്തിന്റെ ഉദ്ഘാടനം ബഹു:അബ്ദുല്‍ ജബാര്‍(കൃഷി ഓഫീസര്‍) 18-01-2010ന്' നിര്‍വഹിച്ചു.പരിപാടിയില്‍ അബൂബക്കര്‍.എന്‍, മുഹമ്മദ്.പി.വി, പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്നു.

പ്രകാശനം ചെയ്തു

കോലൊളമ്പ്: എസ്.ഐ.ഒ കോലൊളമ്പ് യൂണിറ്റ് പുറത്തിറക്കിയ കര്‍ഷക സഹായി 2010 ന്റെ പ്രകാശനം എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് യുവ കര്‍ഷകനായി ആദരിച്ച എം.അബ്ദുറസാഖ് നിര്‍വഹിച്ചു(17-01-2010 ന്).തുടര്‍ന്ന് നടത്തിയ കാര്‍ഷിക ക്വിസ്സ് മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇര്‍ഫാന്‍.എന്‍, ജൂനിയര്‍ വിഭാഗത്തില്‍ അഷ്'ക്കര്‍.കെ.വി,സീനിയര്‍ വിഭാഗത്തില്‍ വാസില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൃഷിയെ ആധാരമാക്കി നടത്തിയ പ്രസംഗ മത്സരത്തില്‍ ബാസിത്ത്.എന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷഫീഖ് മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.തന്‍സീര്‍ ,സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

എസ്.ഐ.ഒ കോലൊളമ്പ് യൂണിറ്റ് പുറത്തിറക്കിയ കര്‍ഷക സഹായി-2010 ന്റെ പ്രകാശനം എം.അബ്ദുറസാഖ് നിര്‍വഹിക്കുന്നു.