2011, മാർച്ച് 24, വ്യാഴാഴ്‌ച

സുരക്ഷിതാഹാര സന്ദേശവുമായി എടപ്പാളില്‍ ജൈവകര്‍ഷക മുന്നേറ്റം

എടപ്പാള്‍: മാരകമായ കീടനാശിനികളും രാസവളങ്ങളുമില്ലാതെ പഴം, പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്താനായി എടപ്പാള്‍ കൃഷിഭവന്‍ പദ്ധതിയൊരുക്കി.

പഞ്ചായത്തിലെ 112.5 ഏക്കര്‍ സ്ഥലത്ത് 202 കര്‍ഷകരടങ്ങുന്ന സംഘം ജൈവകൃഷി നടത്തി മൂന്നുവര്‍ഷത്തിനകം ജൈവകൃഷി പ്രദേശമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാണ് പദ്ധതി.

കോലൊളമ്പ്, തലമുണ്ട, പൊറൂക്കര തുടങ്ങിയ ക്ലാസുകളില്‍ 30 ഗ്രൂപ്പുകളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവിക കീടനാശിനികളായും വളങ്ങളായും ഉപയോഗിച്ചാണ് ഉത്പാദനം. ജൈവ കീടനിയന്ത്രണ ജീവാണുക്കളും പ്രയോഗിക്കും. കര്‍ഷകര്‍ ജൈവ കീടനാശിനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ചാണകം,ഗോമൂത്രം,ശര്‍ക്കര,കടുക്കാപൊടി,ഇരട്ടിമധുരം,പപ്പായ പള്‍പ്പ്,ഇളനീര്‍,വാഴപ്പഴം,മോര്,കറ്റാര്‍ വാഴ,ആര്യവേപ്പ്,എരുക്കില,തുളസി,കരിനൊച്ചി,ആടലോടകം തുടങ്ങിയവ നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി സൂഷിച്ചുണ്ടാക്കുന്ന ആര്‍ക്കേ ബാക്ടീരിയ ലായനി,അമൂതം ലായനി,പഞ്ചഗവ്യം,വിവിധ ബട്ടര്‍ മില്‍ക്ക് ലായനികള്‍,ഇല സത്തുകള്‍ എന്നിവയും വിവിധ ജൈവ കീട നിയന്ത്രണ ജീവാണുക്കളായ വെര്‍ട്ടിസീലിയം,ബ്യൂവേരിയ ബാസില്ലസ്,അസോസ്പൈറില്ലം,മൈക്കോറൈസ എന്നിവയും പ്രയോഗിക്കാന്‍ കര്‍ഷകര്‍ തുടങ്ങിക്കഴിഞ്ഞു.പരിശീലനം നേടിയ കര്‍ഷകര്‍ ജൈവകൃഷിക്കാവശ്യമായ ഇല സത്തുകളും പഞ്ചഗവ്യം തുടങ്ങിയവ കുപ്പികളിലാക്കി ഉല്‍പാദിപ്പിച്ചു തുടങ്ങി.

പഞ്ചായത്തിലെ ആവശ്യക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളും പഴം പച്ചക്കറികളും സെയ്ഫ് ഫുഡ് നെറ്റ്‌വര്‍ക്ക് വഴിയും എസ്.എം.എസ്, ഇ-മെയില്‍ വഴിയും ലഭ്യമാക്കും. വിവരങ്ങള്‍ക്ക് 9495272827, 9037878930 നമ്പറുകളിലും karshikam@gmail.com വിലാസത്തിലും ബന്ധപ്പെടാം.

സഹവാസക്യാമ്പ്

കോലൊളമ്പ് :കോലൊളമ്പ് എ.എം.എല്‍.പി. സ്‌കൂള്‍ ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമപ്പഞ്ചായത്തംഗം ഗീത ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അന്‍വര്‍ സല്‍മ അധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ റസാഖ്, ലീല, എസ്. കവിത, അഭിലാഷ് മോഹന്‍, വട്ടംകുളം ശങ്കുണ്ണി, ഇബ്രാഹിംകുട്ടി, സുലൈമാന്‍ കോലോത്ത് എന്നിവര്‍ പ്രസംഗിച്ചു.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ജൈവ കൃഷി : പരിശീലനം പുത്തനനുഭവമായി

എടപ്പാള്‍: സ്വന്തം കൃഷിയിടത്തില്‍നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികളും ജൈവവളങ്ങളും നിര്‍മിക്കാന്‍ പരിശീലനം നല്‍കിയ ശില്പശാല കര്‍ഷകര്‍ക്ക് പുതിയ അനുഭവമായി.


എടപ്പാള്‍ കൃഷിഭവനാണ് ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി ജി.എല്‍.പി.സ്‌കൂളില്‍ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല നടത്തിയത്.

തമിഴ്‌നാട് സത്യമംഗലത്തുള്ള ദേശീയകാര്‍ഷിക രംഗത്തെ അറിയപ്പെടുന്ന ജൈവകര്‍ഷകന്‍ എസ്.ആര്‍. സുന്ദരരാമന്റെ കണ്ടെത്തലുകളാണ് ഇവയെല്ലാം. ഇദ്ദേഹം നേരിട്ടെത്തിയാണ് ഇവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇദ്ദേഹം വരും മുമ്പുതന്നെ ആവശ്യമായ സാധനങ്ങളും കുറിപ്പടി കൊടുത്തയച്ച് കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍ ശേഖരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ 13 ഏക്കര്‍ കൃഷിയിടത്തില്‍ കരിമ്പ്, വാഴ, ചോളം, നെല്ല്, പച്ചക്കറി തുടങ്ങിയവ വര്‍ഷങ്ങളായി കൃഷിചെയ്തുവരുന്ന കര്‍ഷകനാണിദ്ദേഹം.


എടപ്പാളില്‍ 112 ഏക്കറില്‍ 205 കര്‍ഷകരെ ഉപയോഗിച്ച് ജൈവകൃഷിവ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല നടത്തിയത്.


സിപിസിആര്‍ഐ മുന്‍ഡയറക്ടറും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. അഹമ്മദ് ബാവപ്പ, കൃഷിഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍, കാര്‍ഷിക സര്‍വകലാശാല പ്രൊഫ. ഡോ. സാലിക്കുട്ടി മാത്യു, കൃഷി അസി.ഡയറക്ടര്‍ പി. ജയന്തകുമാര്‍, എസ്.ആര്‍. സുന്ദര്‍രാജന്‍, കല്ലിങ്ങല്‍ രാജന്‍, കെ. വേലായുധന്‍, സുനില്‍, ശ്രീജിത്, എന്‍. അബൂബക്കര്‍, എം. ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷീര സംഘങ്ങളില്‍ നിന്നും ഗോമൂത്രവും മറ്റുല്പന്നങ്ങളും ശേഖരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മിച്ച് വില്പന നടത്താനും കൃഷിഭവന് പദ്ധതിയുണ്ടെന്ന് കൃഷി ഓഫീസര്‍ അബ്ദുള്‍ ജബാര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഇന്ധനവും വൈദ്യുതിയുമില്ലാത്ത പെഡല്‍പമ്പ്

എടപ്പാള്‍: ഊര്‍ജപ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക വ്യവസ്ഥയെ തകിടംമറിക്കുന്ന കാലഘട്ടത്തില്‍ വൈദ്യുതിയും ഇന്ധനവുമില്ലാതെ ജലസേചനം നടത്തുന്ന പെഡല്‍ പമ്പ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.



എടപ്പാള്‍ കൃഷി ഭവന്‍, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എടപ്പാള്‍ ചാപ്റ്റര്‍, ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് എന്റര്‍പ്രൈസസ് എന്നിവ സംയുക്തമായാണ് പെഡല്‍ പമ്പ് കര്‍ഷകര്‍ക്കായിരംഗത്തിറക്കിയിരിക്കുന്നത്.
മൂന്നര ഇഞ്ച് വ്യാസമുള്ള രണ്ട് ബാരലുകളില്‍ ഘടിപ്പിച്ച വാഷറുകളും മെറ്റര്‍ സ്റ്റാന്‍ഡും ചവിട്ടാനുള്ള പെഡലുകളും ചേര്‍ന്ന പമ്പ് ഉപയോഗിച്ച് 30 അടി വരെ ആഴമുള്ള തോട്, കുളം, കിണര്‍ എന്നിവയില്‍ നിന്നും ജലസേചനം നടത്താം. ഒരു സെക്കന്‍ഡറില്‍ ഒന്നേകാല്‍ ലിറ്റര്‍ എന്ന തോതില്‍ വെള്ളം പുറത്തേക്ക് പ്രവേശിക്കും. ഇത്തരത്തില്‍ ഒരു മണിക്കൂറില്‍ 4000-6000 ലിറ്റര്‍വെള്ളം പുറത്തേക്കൊഴുക്കാം.
ഒന്നര ഇഞ്ച് വ്യാസമുള്ള ഹോസുപയോഗിച്ച് വെള്ളം വലിച്ചെടുക്കുകയും ആവശ്യമെങ്കില്‍ നാലിഞ്ച് ഫ്‌ളാറ്റ് ഫ്‌ളക്‌സിബിള്‍ ഹോസുപയോഗിച്ച് വെള്ളം പമ്പില്‍ നിന്ന് വലിച്ചെടുക്കാനും സാധിക്കും.
കോള്‍കൃഷിയില്‍ വെള്ളമെത്താത്ത വയലുകളില്‍ കര്‍ഷകര്‍ക്ക് സ്വന്തമായി പെഡല്‍ പമ്പുപയോഗിച്ച് തോടുകളില്‍ നിന്ന് വെള്ളമെടുക്കാം. ബയോ ഗ്യാസ് പ്ലാന്റിലെ സ്ലറി പ്ലംബ്ബിങിന് പെഡല്‍ പമ്പ് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിച്ചുവരികയാണെന്ന് കൃഷി ഓഫിസര്‍ പി.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

കാബേജും കോളിഫ്‌ളവറും വിളവെടുപ്പിനൊരുങ്ങി; കുട്ടികള്‍ക്ക് ചോറിനൊപ്പം ഇനി ഉപ്പേരിയും

എടപ്പാള്‍: കോലൊളമ്പ് ജി.യു.പി സ്‌കൂളിലെ ഹരിത ക്ലബ്ബംഗങ്ങള്‍ നട്ടുവളര്‍ത്തിയ കാബേജും കോളിഫ്‌ളവറും വിളവെടുപ്പിന് പാകമായി.
വാഴയും ചേമ്പും മുളകുമെല്ലാം നട്ട കൂട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നൂറോളം കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മുകുളങ്ങളും കൃഷിയിടത്തില്‍ നട്ടത്. ആദ്യമൊക്കെ വലിയ പ്രതീക്ഷയില്ലായിരുന്നു. രണ്ടുമാസം പിന്നിട്ടപ്പോഴേക്കും വലിയ ഇലകളുമായി തളിര്‍ത്തുവളര്‍ന്ന ചെടികളില്‍ കായുടെയും പൂവിന്റെയും ലക്ഷണങ്ങളായി. ഇപ്പോള്‍ വലിയ കോളിഫ്‌ളവറും കാബേജുമെല്ലാം വിളവെടുപ്പിനൊരുങ്ങി.

തൊട്ടടുത്തുതന്നെയുള്ള കൃഷിക്കാരന്‍ കല്ലിങ്ങന്‍ രാജന്‍ സൗജന്യമായി നല്‍കിയ ജൈവവളവും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും കുട്ടികള്‍ക്ക് പ്രയോജനമായി. ഉച്ചഭക്ഷണത്തിന് ചോറിനും ചെറുപയറിനുമൊപ്പം ഓരോദിവസവും കബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭവങ്ങള്‍കൂടി ഒരുക്കി കഴിച്ചാണ് കുട്ടികള്‍ ഈ അധ്യയനവര്‍ഷത്തിന് വിടപറയുക.

പ്രധാനാധ്യാപകന്‍ ഇ. രാജന്‍, പി. ബാലകൃഷ്ണന്‍, സി. ഷൈലജ, ഷാജി എന്നിവരും വിനീത്, അഞ്ജലി, അര്‍ച്ചന, വിസ്മയ, ഐശ്വര്യ എന്നീ വിദ്യാര്‍ഥികളുമാണ് കൃഷിക്ക് നേതൃത്വംനല്‍കിയത്.

ധര്‍മബോധനസംഗമം

കോലൊളമ്പ് : എസ്.എസ്.എഫ്, എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ധര്‍മബോധനസംഗമം പുലിക്കാട് ബിലാല്‍ മസ്ജിദില്‍ ഹംസ ബാഖവി ഉദ്ഘാടനംചെയ്തു.

സിദ്ധിഖ് മൗലവി അയിലക്കാട് അധ്യക്ഷതവഹിച്ചു. പൊന്നാനി വലിയ ജുമാമസ്ജിദ് മുദ്‌രിസ് ജാഫര്‍ അസ്ഹരി, വി. അബ്ദുള്ളക്കുട്ടി, കെ. അബ്ദുറഹ്മാന്‍, സി.പി.ആശിഖ്, ഫക്രുദ്ദീന്‍, ശബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒളമ്പക്കടവ് പാലം

ബജറ്റ്(ഫെബ്രുവരി - 2011 : ബിയ്യം കായലിന് കുറുകെ കാഞ്ഞിരമുക്ക് കോലളമ്പ് റോഡില്‍ ഒളമ്പക്കടവ് പാലംത്തിന്' ബജറ്റില്‍ തുക വകയിരുത്തി.അതേ പോലെ സംസ്ഥാനത്ത് ബൈപാസുകള്‍ നിര്‍മിക്കുന്നതില്‍ ഒന്ന് എടപ്പാളിലായിരിക്കും. ഇതോടെ എടപ്പാളിലെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകും.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അപ്പാരല്‍ പാര്‍ക്കിന് ശിലാ സ്ഥാപനം നടത്തി

കോലൊളമ്പ് : കോലൊളമ്പ് കിന്‍ഫ്ര റൂറല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം (12/08/2010 വ്യാഴം വൈകീട്ട് 4.00 മണിക്ക്) വ്യവസായ മന്ത്രി എളമരം കരീം നിര്‍വ്വഹിച്ചു.കോലൊളമ്പ് ഗവ. യുപി സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ ഉല്‍സവാന്തരീക്ഷത്തിലായിരുന്നു പരിപാടികള്‍.ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് അറിയിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ സന്ദേശം സദസ്സില്‍ വായിച്ചു.

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മനാഭന്‍ അധ്യക്ഷതവഹിച്ചു. കിന്‍ഫ്ര എം.ഡി എസ്. രാംനാഥ്, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ദേവകിഅന്തര്‍ജനം, ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. നന്ദകുമാര്‍, കെ. ദേവിക്കുട്ടി, മാമ്പ്ര സുബ്രഹ്മണ്യന്‍, കെ. കൃഷ്ണദാസ്, പി.വി. ദ്വാരകാനാഥന്‍, അഡ്വ. പി.പി. മോഹന്‍ദാസ്, കെ.എന്‍. ഉദയന്‍, ജെ. കൃഷ്ണകുമാര്‍, സി. രാമകൃഷ്ണന്‍, ഇ. ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ പി.പി. മൂസക്കുട്ടി, എം.പി. കുട്ടന്‍നായര്‍, കെ. വിജയന്‍, ജന. മാനേജര്‍ കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ആശംസ വേദിയില്‍ വായിച്ചു.

2010, ജനുവരി 19, ചൊവ്വാഴ്ച

മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രം


കോലൊളമ്പ് : മടയില്‍ കോളില്‍ മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രത്തിന്റെ ഉദ്ഘാടനം ബഹു:അബ്ദുല്‍ ജബാര്‍(കൃഷി ഓഫീസര്‍) 18-01-2010ന്' നിര്‍വഹിച്ചു.പരിപാടിയില്‍ അബൂബക്കര്‍.എന്‍, മുഹമ്മദ്.പി.വി, പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്നു.

പ്രകാശനം ചെയ്തു

കോലൊളമ്പ്: എസ്.ഐ.ഒ കോലൊളമ്പ് യൂണിറ്റ് പുറത്തിറക്കിയ കര്‍ഷക സഹായി 2010 ന്റെ പ്രകാശനം എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് യുവ കര്‍ഷകനായി ആദരിച്ച എം.അബ്ദുറസാഖ് നിര്‍വഹിച്ചു(17-01-2010 ന്).തുടര്‍ന്ന് നടത്തിയ കാര്‍ഷിക ക്വിസ്സ് മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇര്‍ഫാന്‍.എന്‍, ജൂനിയര്‍ വിഭാഗത്തില്‍ അഷ്'ക്കര്‍.കെ.വി,സീനിയര്‍ വിഭാഗത്തില്‍ വാസില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൃഷിയെ ആധാരമാക്കി നടത്തിയ പ്രസംഗ മത്സരത്തില്‍ ബാസിത്ത്.എന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷഫീഖ് മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.തന്‍സീര്‍ ,സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

എസ്.ഐ.ഒ കോലൊളമ്പ് യൂണിറ്റ് പുറത്തിറക്കിയ കര്‍ഷക സഹായി-2010 ന്റെ പ്രകാശനം എം.അബ്ദുറസാഖ് നിര്‍വഹിക്കുന്നു.

2009, നവംബർ 16, തിങ്കളാഴ്‌ച

നമ്മുക്കും ഉണ്ടാക്കാം ബാറ്ററി(മച്ചിങ്ങ ബാറ്ററി)

നൌഷിര്‍ അലിയുടെ പുതിയ കണ്ടു പിടുത്തം

മജ്'ലിസ് എക്സ്പോ '09(14/11/2009 ഐ.എസ്.എസ്.പൊന്നാനി) ല്‍ പ്രദര്‍ശിപ്പിച്ച മച്ചിങ്ങ കൊണ്ടുള്ള ബാറ്ററി.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക....www.noushirali.blogspot.com

മച്ചിങ്ങ കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലോക്ക്

മച്ചിങ്ങ കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ലൈറ്റ്

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ ഊര്‍ജിതശ്രമം നടത്തും - മന്ത്രി പാലോളി

കോലൊളമ്പ്:പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുതകുന്ന നൂതന പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപംനല്‍കിവരികയാണെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു.

പൊന്നാനി ബ്ലോക്ക്‌ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരകര്‍ഷകസംഘം കോലൊളമ്പ്‌ ജി.യു.പി സ്‌കൂളില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി അധ്യക്ഷത വഹിച്ചു. നല്ല ക്ഷീരകര്‍ഷകന്‍ കെ.വി. അബൂബക്കറെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പദ്‌മനാഭന്‍ എടപ്പാള്‍, എ. ചാത്തപ്പന്‍ തവനൂര്‍, ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടി, എം. സുബ്രഹ്മണ്യന്‍, പടിക്കല്‍ ജ്യോതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. സുദര്‍ശനന്‍, ഉഷാമണി, കെ. കൃഷ്‌ണദാസ്‌, എ. ശോഭന, പി.വി. ദ്വാരകാനാഥന്‍, പി.വി. ഗീത, പി. ജയന്തകുമാര്‍, ഡോ. അനിത പ്രസാദ്‌, സി.എ. പുഷ്‌പരാജ്‌, പത്തില്‍ അഷറഫ്‌, ഗീതാകുമാരി, വി. സുരിജ, കെ.വി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു നത്തില്‍ മുഹമ്മദ്‌ മാടക്കാട്ടേല്‍, കിടാവ്‌ ഇനത്തില്‍ കുഞ്ഞമ്മു നെല്ലിക്കല്‍, കന്നുകുട്ടികള്‍ ഇനത്തില്‍ ബാലന്‍ പാറക്കാട്ടേല്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയായി സുലൈഖ വലിയകത്തിനെ തിരഞ്ഞെടുത്തു. എസ്‌.സി വിഭാഗത്തില്‍ എം.വി. അടിമയാണ്‌ സ്ഥാനം നേടിയത്‌.

ക്ഷീരവികസന സെമിനാറില്‍ എന്‍.എന്‍. ഗോപി, ഗീതാകുമാരി, എം.എം. അബ്ദുള്‍കബീര്‍, വി. സുരിജ, കെ. ചന്ദ്രന്‍, പ്രേമകുമാരി, എം. അച്യുതന്‍, എം.വി. ബാലകൃഷ്‌ണന്‍, കെ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കരത്തറ-കോലൊളമ്പ്‌ റോഡ്‌ ടെന്‍ഡര്‍ ആയി.പണി ആരംഭിച്ചു

കോലൊളമ്പ്: നാട്ടുകാരുടെ മുറവിളികള്‍ക്കും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും കാരണമായ എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ-കോലൊളമ്പ്‌ റോഡിന്‌ ഒടുവില്‍ ശാപമോക്ഷം.

സംസ്ഥാനസര്‍ക്കാരിന്റെ 'വിഷന്‍-2010' പദ്ധതിയനുസരിച്ച്‌ 95 ലക്ഷംരൂപയ്‌ക്ക്‌ റോഡ്‌ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു.

3.6 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുന്നതിനായി കഴിഞ്ഞവര്‍ഷം ഗ്രാമപ്പഞ്ചായത്ത്‌ വീതികൂട്ടാനാരംഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന വീതികൂട്ടല്‍ പലരുടെയും അനുവാദമില്ലാതെയും ചിലരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുമാണ്‌ നടത്തിയതെന്ന്‌ ആരോപണമുയരുകയും തര്‍ക്കങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിവെക്കുകയും ചെയ്‌തതാണ്‌. ഓംബുഡ്‌സ്‌മാനിലും ഇതുസംബന്ധിച്ച പരാതികള്‍ എത്തി.

എന്നാല്‍ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ 'വിഷന്‍-2010' പ്രകാരം പി.ഡബ്ല്യു.ഡിയില്‍നിന്ന്‌ അനുവദിച്ച ഒരുകോടിരൂപ റോഡിനായി മാറ്റിവെക്കുകയും പഞ്ചായത്ത്‌ ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുകയും ചെയ്‌തു. ഇതനുസരിച്ചാണ്‌ ഇപ്പോള്‍ അഞ്ചരമീറ്റര്‍ വീതിയില്‍ രണ്ട്‌ പാലവും 600 മീറ്റര്‍ ഡ്രൈനേജുമടക്കം പണിനടത്താനുള്ള ഭരണ-സാങ്കേതിക അനുമതികള്‍ ലഭിച്ചത്‌. പണിതീര്‍ത്ത്‌ റോഡ്‌ പഞ്ചായത്തിനുതന്നെ കൈമാറാനാണ്‌ കരാര്‍,

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

അബൂബക്കറിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു.......

കോലൊളമ്പ്: കോലൊളമ്പ് കടവത്ത് നിന്നും ഇതാ... ഒരു ഹെലികോപ്റ്റര്‍....
സി.വി.അബൂബക്കര്‍ നിര്‍മ്മിച്ചെടുത്ത ഹെലികോപ്റ്റര്‍...അബൂബക്കര്‍ ഹെലികോപ്റ്റ്റില്‍...
നാടിന്റെ വിവിധ ഭാഗത്ത് നിന്നും നിരവധി ആളുകള്‍ ഹെലികോപ്റ്റര്‍ കാണാന്‍ വന്നു കൊണ്ടിരിക്കുന്നു.
ഏഷ്യാനെറ്റിലും മറ്റു പത്ര മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥാനം പിടിച്ചിരിക്കുന്നു....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

കര്‍ഷകരെ ആദരിച്ചു.

കോലൊളമ്പ്:ചിങ്ങം 1 കര്‍ഷകദിനത്തില്‍ ആഗസ്റ്റ് 17-2009 എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചകോലൊളമ്പിലെ കര്‍ഷകര്‍....

മികച്ച കര്‍ഷകരെ കൃഷി ഓഫീസര്‍ അബ്ദുജബ്ബാറിന്റെ സാന്നിധ്യത്തില്‍ പൊന്നാട അണിയിക്കുകയുംഒപ്പം അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.