2011, മാർച്ച് 24, വ്യാഴാഴ്‌ച

സുരക്ഷിതാഹാര സന്ദേശവുമായി എടപ്പാളില്‍ ജൈവകര്‍ഷക മുന്നേറ്റം

എടപ്പാള്‍: മാരകമായ കീടനാശിനികളും രാസവളങ്ങളുമില്ലാതെ പഴം, പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്താനായി എടപ്പാള്‍ കൃഷിഭവന്‍ പദ്ധതിയൊരുക്കി.

പഞ്ചായത്തിലെ 112.5 ഏക്കര്‍ സ്ഥലത്ത് 202 കര്‍ഷകരടങ്ങുന്ന സംഘം ജൈവകൃഷി നടത്തി മൂന്നുവര്‍ഷത്തിനകം ജൈവകൃഷി പ്രദേശമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാണ് പദ്ധതി.

കോലൊളമ്പ്, തലമുണ്ട, പൊറൂക്കര തുടങ്ങിയ ക്ലാസുകളില്‍ 30 ഗ്രൂപ്പുകളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവിക കീടനാശിനികളായും വളങ്ങളായും ഉപയോഗിച്ചാണ് ഉത്പാദനം. ജൈവ കീടനിയന്ത്രണ ജീവാണുക്കളും പ്രയോഗിക്കും. കര്‍ഷകര്‍ ജൈവ കീടനാശിനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ചാണകം,ഗോമൂത്രം,ശര്‍ക്കര,കടുക്കാപൊടി,ഇരട്ടിമധുരം,പപ്പായ പള്‍പ്പ്,ഇളനീര്‍,വാഴപ്പഴം,മോര്,കറ്റാര്‍ വാഴ,ആര്യവേപ്പ്,എരുക്കില,തുളസി,കരിനൊച്ചി,ആടലോടകം തുടങ്ങിയവ നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി സൂഷിച്ചുണ്ടാക്കുന്ന ആര്‍ക്കേ ബാക്ടീരിയ ലായനി,അമൂതം ലായനി,പഞ്ചഗവ്യം,വിവിധ ബട്ടര്‍ മില്‍ക്ക് ലായനികള്‍,ഇല സത്തുകള്‍ എന്നിവയും വിവിധ ജൈവ കീട നിയന്ത്രണ ജീവാണുക്കളായ വെര്‍ട്ടിസീലിയം,ബ്യൂവേരിയ ബാസില്ലസ്,അസോസ്പൈറില്ലം,മൈക്കോറൈസ എന്നിവയും പ്രയോഗിക്കാന്‍ കര്‍ഷകര്‍ തുടങ്ങിക്കഴിഞ്ഞു.പരിശീലനം നേടിയ കര്‍ഷകര്‍ ജൈവകൃഷിക്കാവശ്യമായ ഇല സത്തുകളും പഞ്ചഗവ്യം തുടങ്ങിയവ കുപ്പികളിലാക്കി ഉല്‍പാദിപ്പിച്ചു തുടങ്ങി.

പഞ്ചായത്തിലെ ആവശ്യക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളും പഴം പച്ചക്കറികളും സെയ്ഫ് ഫുഡ് നെറ്റ്‌വര്‍ക്ക് വഴിയും എസ്.എം.എസ്, ഇ-മെയില്‍ വഴിയും ലഭ്യമാക്കും. വിവരങ്ങള്‍ക്ക് 9495272827, 9037878930 നമ്പറുകളിലും karshikam@gmail.com വിലാസത്തിലും ബന്ധപ്പെടാം.

അഭിപ്രായങ്ങളൊന്നുമില്ല: