2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പൂക്കരത്തറ-കോലൊളമ്പ്‌ റോഡ്‌ ടെന്‍ഡര്‍ ആയി.പണി ആരംഭിച്ചു

കോലൊളമ്പ്: നാട്ടുകാരുടെ മുറവിളികള്‍ക്കും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും കാരണമായ എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ-കോലൊളമ്പ്‌ റോഡിന്‌ ഒടുവില്‍ ശാപമോക്ഷം.

സംസ്ഥാനസര്‍ക്കാരിന്റെ 'വിഷന്‍-2010' പദ്ധതിയനുസരിച്ച്‌ 95 ലക്ഷംരൂപയ്‌ക്ക്‌ റോഡ്‌ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു.

3.6 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുന്നതിനായി കഴിഞ്ഞവര്‍ഷം ഗ്രാമപ്പഞ്ചായത്ത്‌ വീതികൂട്ടാനാരംഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന വീതികൂട്ടല്‍ പലരുടെയും അനുവാദമില്ലാതെയും ചിലരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുമാണ്‌ നടത്തിയതെന്ന്‌ ആരോപണമുയരുകയും തര്‍ക്കങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിവെക്കുകയും ചെയ്‌തതാണ്‌. ഓംബുഡ്‌സ്‌മാനിലും ഇതുസംബന്ധിച്ച പരാതികള്‍ എത്തി.

എന്നാല്‍ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ 'വിഷന്‍-2010' പ്രകാരം പി.ഡബ്ല്യു.ഡിയില്‍നിന്ന്‌ അനുവദിച്ച ഒരുകോടിരൂപ റോഡിനായി മാറ്റിവെക്കുകയും പഞ്ചായത്ത്‌ ഈ റോഡ്‌ പി.ഡബ്ല്യു.ഡിക്ക്‌ കൈമാറുകയും ചെയ്‌തു. ഇതനുസരിച്ചാണ്‌ ഇപ്പോള്‍ അഞ്ചരമീറ്റര്‍ വീതിയില്‍ രണ്ട്‌ പാലവും 600 മീറ്റര്‍ ഡ്രൈനേജുമടക്കം പണിനടത്താനുള്ള ഭരണ-സാങ്കേതിക അനുമതികള്‍ ലഭിച്ചത്‌. പണിതീര്‍ത്ത്‌ റോഡ്‌ പഞ്ചായത്തിനുതന്നെ കൈമാറാനാണ്‌ കരാര്‍,

അഭിപ്രായങ്ങളൊന്നുമില്ല: