എടപ്പാള്‍: ഊര്‍ജപ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക വ്യവസ്ഥയെ തകിടംമറിക്കുന്ന കാലഘട്ടത്തില്‍ വൈദ്യുതിയും ഇന്ധനവുമില്ലാതെ ജലസേചനം നടത്തുന്ന പെഡല്‍ പമ്പ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.
എടപ്പാള്‍ കൃഷി ഭവന്‍, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എടപ്പാള്‍ ചാപ്റ്റര്‍, ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് എന്റര്‍പ്രൈസസ് എന്നിവ സംയുക്തമായാണ് പെഡല്‍ പമ്പ് കര്‍ഷകര്‍ക്കായിരംഗത്തിറക്കിയിരിക്കുന്നത്.
മൂന്നര ഇഞ്ച് വ്യാസമുള്ള രണ്ട് ബാരലുകളില്‍ ഘടിപ്പിച്ച വാഷറുകളും മെറ്റര്‍ സ്റ്റാന്‍ഡും ചവിട്ടാനുള്ള പെഡലുകളും ചേര്‍ന്ന പമ്പ് ഉപയോഗിച്ച് 30 അടി വരെ ആഴമുള്ള തോട്, കുളം, കിണര്‍ എന്നിവയില്‍ നിന്നും ജലസേചനം നടത്താം. ഒരു സെക്കന്‍ഡറില്‍ ഒന്നേകാല്‍ ലിറ്റര്‍ എന്ന തോതില്‍ വെള്ളം പുറത്തേക്ക് പ്രവേശിക്കും. ഇത്തരത്തില്‍ ഒരു മണിക്കൂറില്‍ 4000-6000 ലിറ്റര്‍വെള്ളം പുറത്തേക്കൊഴുക്കാം.
ഒന്നര ഇഞ്ച് വ്യാസമുള്ള ഹോസുപയോഗിച്ച് വെള്ളം വലിച്ചെടുക്കുകയും ആവശ്യമെങ്കില്‍ നാലിഞ്ച് ഫ്‌ളാറ്റ് ഫ്‌ളക്‌സിബിള്‍ ഹോസുപയോഗിച്ച് വെള്ളം പമ്പില്‍ നിന്ന് വലിച്ചെടുക്കാനും സാധിക്കും.
കോള്‍കൃഷിയില്‍ വെള്ളമെത്താത്ത വയലുകളില്‍ കര്‍ഷകര്‍ക്ക് സ്വന്തമായി പെഡല്‍ പമ്പുപയോഗിച്ച് തോടുകളില്‍ നിന്ന് വെള്ളമെടുക്കാം. ബയോ ഗ്യാസ് പ്ലാന്റിലെ സ്ലറി പ്ലംബ്ബിങിന് പെഡല്‍ പമ്പ് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിച്ചുവരികയാണെന്ന് കൃഷി ഓഫിസര്‍ പി.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ