2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ ഊര്‍ജിതശ്രമം നടത്തും - മന്ത്രി പാലോളി

കോലൊളമ്പ്:പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുതകുന്ന നൂതന പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപംനല്‍കിവരികയാണെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു.

പൊന്നാനി ബ്ലോക്ക്‌ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരകര്‍ഷകസംഘം കോലൊളമ്പ്‌ ജി.യു.പി സ്‌കൂളില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി അധ്യക്ഷത വഹിച്ചു. നല്ല ക്ഷീരകര്‍ഷകന്‍ കെ.വി. അബൂബക്കറെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പദ്‌മനാഭന്‍ എടപ്പാള്‍, എ. ചാത്തപ്പന്‍ തവനൂര്‍, ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടി, എം. സുബ്രഹ്മണ്യന്‍, പടിക്കല്‍ ജ്യോതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. സുദര്‍ശനന്‍, ഉഷാമണി, കെ. കൃഷ്‌ണദാസ്‌, എ. ശോഭന, പി.വി. ദ്വാരകാനാഥന്‍, പി.വി. ഗീത, പി. ജയന്തകുമാര്‍, ഡോ. അനിത പ്രസാദ്‌, സി.എ. പുഷ്‌പരാജ്‌, പത്തില്‍ അഷറഫ്‌, ഗീതാകുമാരി, വി. സുരിജ, കെ.വി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു നത്തില്‍ മുഹമ്മദ്‌ മാടക്കാട്ടേല്‍, കിടാവ്‌ ഇനത്തില്‍ കുഞ്ഞമ്മു നെല്ലിക്കല്‍, കന്നുകുട്ടികള്‍ ഇനത്തില്‍ ബാലന്‍ പാറക്കാട്ടേല്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയായി സുലൈഖ വലിയകത്തിനെ തിരഞ്ഞെടുത്തു. എസ്‌.സി വിഭാഗത്തില്‍ എം.വി. അടിമയാണ്‌ സ്ഥാനം നേടിയത്‌.

ക്ഷീരവികസന സെമിനാറില്‍ എന്‍.എന്‍. ഗോപി, ഗീതാകുമാരി, എം.എം. അബ്ദുള്‍കബീര്‍, വി. സുരിജ, കെ. ചന്ദ്രന്‍, പ്രേമകുമാരി, എം. അച്യുതന്‍, എം.വി. ബാലകൃഷ്‌ണന്‍, കെ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: