2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച
2008, ഒക്‌ടോബർ 1, ബുധനാഴ്‌ച
ഈദ് ആഘോഷങ്ങള്‍
കോലൊളമ്പ് : sio കോലൊളമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു. പെരുന്നാള്‍ നമസ്ക്കാരാനന്തരം മസ്ജിദുറഹ്മ പള്ളി അങ്കണത്തില്‍ നടന്ന മത്സരപരിപാടികള്‍ എന്‍.മൊയ്തുപ്പ ഉദ്ഘാടനം ചെയ്തു. കമ്പവലി,ഉറിയടി,കസേരക്കളി,സ്പോട്ട് ക്വിസ് എന്നീ മത്സരങ്ങള്‍ നടത്തി. കമ്പവലിയില്‍ യാഹു ആന്റ് ടീം, ഉറിയടിയില്‍ സ്വാലിഹ്, കസേര കളിയില്‍ അഫ്'സല്‍ എന്നിവര്‍ ഒന്നാമതെത്തി. sio ഏരിയാ സെക്രട്ടറി അലിസാബിക്ക്, യൂണിറ്റ് പ്രസിഡണ്ട് മിസ്'ഹബ്, ജോബിന്‍, സലാഹ്, നിയാസ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച
2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച
2008, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം (Worm Composting)

1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.

ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
റെയിന്‍ ഷെല്‍ട്ടര്‍ (Rain Shelter)
മഴക്കാലത്തും ഇനി പച്ചക്കറി കൃഷി ചെയ്യാം
എടപ്പാള്‍: എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി കോലൊളമ്പ് നടുക്കാട്ടില്‍ എന്‍.അബൂബക്കറിന്റെ വീട്ടില്‍ നിര്‍മ്മിച്ച ആന്റി യു.വി റെയിന്‍ ഷെല്‍ട്ടര്‍.
പ്രത്യേകതകള്‍ :1)അള്‍ട്രാവയലറ്റ് രശ്മിയെ തടഞ്ഞു കൊണ്ട് കൂടുതല്‍ ഈര്‍പ്പവും, ചൂടും നിലനിര്‍ത്തുന്ന ആന്റി യു.വി ഷീറ്റാണിതിന്റെ പ്രധാന ഘടകം.
2)ഏതു കാലത്തും കര്‍ഷകനു കൃഷി ചെയ്യാന്‍ സാധിക്കും.
3)കൂടുതല്‍ ഫലങ്ങള്‍ കുറച്ചു സ്ഥലത്തു കൃഷി ചെയ്യാം.
വെള്ളം സ്പ്രേ ചെയ്യുന്നു

ഉണ്ടാക്കുന്ന വിധം:
മുള,കലുങ്ക്,ഇരുമ്പ് പൈപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന പന്തല്‍ ,അതിനു മുകളില്‍ യു.വി. ഷീറ്റ് വിരിക്കുക.(7മീറ്റര്‍ നീളം,5.5 മീറ്റര്‍ വീതിയുള്ള ഷീറ്റാണ്' ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വില:2000രൂപ).ആവശ്യമുള്ള വെള്ളം നല്‍കാന്‍ എല്ലാ ഭാഗത്തു നിന്നും സ്'പ്രേ ചെയ്യണം.കോഴി,താറാവ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ഭാഗത്തും വല കെട്ടുക. ചൂടുകാലത്ത് അമിതമായ ചൂടില്‍ നിന്നും ചെടികളെ സംരക്ഷിക്കാന്‍ മുകളില്‍ തണല്‍ വലവിരിച്ചു കൊടുക്കണം.നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.
സ്'മരണിക പ്രകാശനവും സാംസ്കാരിക സമ്മേളനവും
കോലൊളമ്പ് ദേശത്തിന്റെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ ചലനങ്ങള്‍ മത മഹിത മൂല്യങ്ങള്‍ എന്നിവ തൊട്ടുണര്‍ത്തി ഗതകാല ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്ന "ഗ്രാമപൈതൃകം" എന്ന സംഷിപ്ത ചരിത്ര സാക്ഷ്യത്തിന്റെ പ്രകാശനവും സാംസ്ക്കാരിക സമ്മേളനവും ആഗസ്റ്റ് 27 ബുധനാഴ്ച് വൈകുന്നേരം 4 മണിക്ക് കോലൊളമ്പ് മദ്രസാ പരിസരത്ത് നടത്തുന്നു. പരിപാടിയില്‍ ആദ്യന്തം സംബന്ധിക്കാന്‍ സാദരം ക്ഷണിക്കുന്നു.
(മെമ്പര്‍ കേരള ഹജ്ജ് കമ്മിറ്റി)
ഉദ്ഘാടനം : ബഹു:മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി
റമദാന്‍ കിറ്റ് വിതരണം : ബഹു:കെ.വി.അബ്ബാസ് സാഹിബ്
നന്ദി : ബഹു:വി.അബ്ദുല്ലക്കുട്ടി സാഹിബ്.
2008, മേയ് 18, ഞായറാഴ്‌ച
കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം
2008, മേയ് 17, ശനിയാഴ്‌ച
കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനവും പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും
പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും
2008 മെയ് 12 തിങ്കള്‍ വൈകീട്ട് 5 മണി
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി) നിര്‍വഹിച്ചു.
കോലൊളമ്പ് DESK (ഡവലപ്മെന്റ് ആന്റ് എജുക്കേഷണല്‍ സൊസൈറ്റി)ന്റെ കീഴിലാണ് സ്കൂളിന് വേണ്ട കമ്പ്യൂട്ടറുകള്‍ നല്‍കിയത്.
കാര്യപരിപാടി
സ്വാഗതം : ശ്രീ.പി.അബ്ദുറഹിമാന്‍
(സെക്രട്ടറി, Desk)
അദ്ധ്യക്ഷന്‍ : ശ്രീ.പി.പത്മനാഭന്‍
(പ്രസിഡന്റ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
കര്‍മ്മ പദ്ധതികളുടെ വിശദീകരണം: ശ്രീ.കെ.വി.അബൂബക്കര്‍
(പ്രസിഡന്റ്, Desk)
കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം
ഗുരുജനങ്ങളെ ആദരിക്കല്‍
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി)
ആശംസകള്‍:
അഡ്വ: പി.പി.മോഹന്‍ദാസ്
(സെക്രട്ടറി, CPI(M) എടപ്പാള്‍ LC)
ശ്രീ. മാമ്പ്ര സുബ്രഹ്മണ്യന്‍
(ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. പി.വി.ദ്വാരകനാഥന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ. ചുള്ളിയില്‍ രവീന്ദ്രന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
( AEO എടപ്പാള്‍)
ഡോ: എം.അബ്ദു
ശ്രീ.സിദ്ധീഖ് മൗലവി അയിലക്കാട്
(ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് അഗതി മന്ദിരം)
ശ്രീ. കെ.അലി
(കോലൊളമ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്)
നന്ദി :
ശ്രീ. ഇ.രാജന്‍
(ഹെഡ്മാസ്റ്റര്‍)
2008, മേയ് 2, വെള്ളിയാഴ്‌ച
ടീന്‍സ് മീറ്റ് - 2008
ഈ വര്‍ഷം പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയവരുടെ ഒത്തു ചേരല്‍ ഏപ്രില്‍ 23,24 ന് കോലൊളമ്പ് അന്‍സാര്‍ സ്കൂളില്‍ വെച്ച് നടന്നു.ജാതിമതഭേദമന്യേ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം മരം നട്ടു കൊണ്ട് കെ .മുഹമ്മദ് നിര്‍വഹിച്ചു.തുടര്‍ന്ന് നമ്മുടെ വ്യക്തിത്വം,മണ്ണൊരുക്കം,പിക്'നിക്ക്,നന്മയുടെ ദര്‍ശനം,ക്യാമ്പ് ഫെസ്റ്റ്,വിത്തും കൈക്കോട്ടും,കരിയര്‍ ഗൈഡന്‍സ് തുടങ്ങീ വിവിധ തലക്കെട്ടില്‍ ക്ലാസുകള്‍ നടന്നു.
2008, ഏപ്രിൽ 10, വ്യാഴാഴ്‌ച
വിഷുക്കണി -ഗാനം
ചൈത്രമാസം.കൊണ്ടുവരുന്നൊരു...
മേഷ വിഷുവേ- നമസ്ക്കാരം..
സംക്രമപുരുഷന്‍...ഭാരതഭൂവില്‍
സഞ്ചരിക്കുവാനെത്തുന്നു......
പ്രാചീനകാലം പുതുവര്‍ഷമേകിയ
പ്രചാരമെല്ലാം-മിഥ്യയായ്........
ആധുനികത്തെ നിയന്ത്രിക്കുന്നവര്‍
ആദരവില്ലാതാക്കി വിഷു....
ഉത്തരായന ഗമനത്തിലൂടെ
ദക്ഷിണായനം-ദര്‍ശിക്കാന്‍
സംക്രമപുരുഷന്‍-വന്നുകയറും
സുദിനം-മേഷവിഷു.....
കണിക്കൊന്ന ആനയിക്കാന്‍നില്‍ക്കും.
കണികാണുന്നോരെ-ആകര്‍ഷിക്കും.....
മേഷമാസമാം-ചൈത്രംതന്നില്‍
വിഷുവിന്‍ആഗമമെത്രഹരം...........
കേരളാംബേ...കണികളൊരുക്കും
കേരളീയരേ-ആശംസിക്കൂ.....
വര്‍ണ്ണശബളമാം-പൊന്‍നിറമേന്തി
നിര്‍ണ്ണായകമാം-ഈസുദിനം....
ഭാവിതലമുറ വര്‍ഷാവര്‍ഷം
വിഷുവിന്‍-മഹിമകളേകട്ടെ....
ജി.യു.പി സ്കൂള്‍ വാര്‍ഷികം - 2008
2008 മാര്‍ച്ച് 30 ന് വിപുലമായ പരിപാടികളോടെ നടന്നു.
പരിപാടികള്‍
ഉച്ചക്ക് 2.00 മണി :
ഉദ്ഘാടനം : ശ്രീ.പ്രിയദര്‍ശന്‍
(നിനവ് ആനക്കര)
4:30 ന് വാര്‍ഷിക സമ്മേളനം ആരംഭിച്ചു.
സ്വാഗതം : ശ്രീ.എം.വി. സുലൈമാന്‍
(പി.ടി.എ പ്രസിഡന്റ്)
അദ്ധ്യക്ഷന്‍ : ശ്രീ.കെ .കൃഷ്ണദാസ്
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ഉദ്ഘാടനം : ശ്രീ. പി .പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക റിപ്പോര്‍ട്ട് : ഹെഡ്'മാസ്റ്റര്‍
ആശംസകള്‍ :
ശ്രീ.പി.വി. ദ്വാരകനാഥന്‍
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി.ടി.വി.ഗീത
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി. എ.ശോഭന
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
(എ.ഇ.ഒ. എടപ്പാള്‍)
ശ്രീ.ടി.വി.മുകുന്ദന്‍
(മുന്‍ ഹെഡ്'മാസ്റ്റര്‍)
ശ്രീ.സി.വി. വേലയുധക്കുറുപ്പ്.
ശ്രീ.കെ.വി.ജി.നായര്‍
ശ്രീ.വി.ബി.കോലൊളമ്പ്.
ശ്രീമതി.വി.ഐ. അനില
(സീനിയര്‍ അസിസ്റ്റന്റ്)
നന്ദി :
ശ്രീ.പി. രവീന്ദ്രന്‍
(പി.ടി.എ വൈസ് പ്രസിഡന്റ്)
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
2008, ഏപ്രിൽ 1, ചൊവ്വാഴ്ച
എ.എം.എല്‍.പി വാര്‍ഷികം-2008
പ്രാര്‍ത്ഥന :
സ്വാഗതം : ലീല ടീച്ചര്‍
(എച്ച്.എം)
റിപ്പോര്‍ട്ട് : കവിത .എസ്.
അധ്യക്ഷന്‍ : എം.അബ്ദുറസാഖ്.
(പി.ടി.എ. പ്രസിഡന്റ്)
വാര്‍ഷികം ഉദ്ഘാടനം : കെ.ദ്വാരകനാഥന്‍
(വാര്‍ഡ് മെമ്പര്‍)
ആശംസകള്‍ :
പി.എ. നളിനാക്ഷന്‍ മാസ്റ്റര്‍
(മുന്‍ അദ്ധ്യാപകന്‍)
എം.എ.മുഹമ്മദ് മാസ്റ്റര്‍
(മുന്‍ അദ്ധ്യാപകന്‍)
വി.ബി.കോലൊളമ്പ്
(കവി)
ശോഭാ സുരേന്ദ്രന്‍
(കോലത്ത് വാര്‍ഡ് മെമ്പര്‍)
പി.അബ്ദുസ്സലാം
(പൂര്‍വ്വ വിദ്യാര്‍ത്ഥി)
സുജില
(എം.ടി.എ. പ്രസിഡന്റ്)
മറുപടി :
സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
നന്ദി :
പ്രീജ ടീച്ചര്‍
തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിരമിക്കുന്ന അറബിക്ക് അദ്ധ്യാപകന്‍ സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ക്ക് ഊഷ്മളമായ യാത്രയയപ്പും, പാരിതോഷികവും നല്‍കി.
ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
അന്‍സാര്‍ വാര്‍ഷികം - 2008
മണിക്ക് അവസാനിച്ചു.
ബാലസമ്മേളനം
(2.30 ന് ആരംഭിച്ച് 4.00 മണിക്ക് അവസാനിച്ചു.)
സ്വാഗതം : സ്വവാബ്.പി
പ്രാര്‍ത്ഥന : ലദീദ നര്‍ഗീസ്
അധ്യക്ഷന്‍ : അദ്നാന്‍ കെ (സ്കൂള്‍ ലീഡര്‍)
കുട്ടികളോടൊത്ത് : ഇക്'ബാല്‍ എടയൂര്‍(ബാല സാഹിത്യകാരന്‍)
നന്ദി : ഷിമ്'ന.
വിദ്യഭ്യാസ സമ്മേളനം
(4.15ന് ആരംഭിച്ച് 5.15 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : ഫൈസല്‍ മാസ്റ്റര്‍ (സ്റ്റാഫ് സെക്രട്ടറി)
അധ്യക്ഷന്‍ : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
രക്ഷിതാക്കളോട് : ഹൈദര്‍ മാസ്റ്റര്‍
(വിജയ ഭേരി കോ-ഓര്‍ഡിനേറ്റര്‍)
പൊതു സമ്മേളനം
(5.15 ന് ആരംഭിച്ച് 7.20 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : എ.ന്‍. അബൂബക്കര്‍
(ട്രസ്റ്റ് സെക്രട്ടറി)
റിപ്പോര്‍ട്ട് : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍ : കെ. അലി
(ട്രസ്റ്റ് ചെയര്‍മാന്‍)
ഉദ്ഘാടനം : ബഹു:ഡോ:കെ.ടി.ജലീല്‍ എം.എല്‍.എ
അവാര്‍ഡ് ദാനം : പി.പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം : പരത്തുള്ളി രവീന്ദ്രന്‍
(സാഹിത്യകാരന്‍)
മുഖ്യ പ്രഭാഷണം : വി.മൂസ മൌലവി
(jih മുന്‍ ജില്ലാ പ്രസിഡന്റ്)
ആശംസകള്‍ :
ടി.മുഹമ്മദ് കുട്ടി
(റിട്ട.ഡി.ഡി.ഇ)
കെ.ദ്വാരകനാഥന്‍
(വാര്‍ഡ് മെമ്പര്‍)
കെ.വി.അബൂബക്കര്‍ സാഹിബ്
സി.കെ.വേലായുധക്കുറുപ്പ് മാസ്റ്റര്‍
സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
(ചെയര്‍മാന്‍ സ്കൂള്‍ കമ്മിറ്റി)
പി.അബ്ദുസ്സലാം
വി.ബി.കോലൊളമ്പ്
നന്ദി:
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.